Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Prison Bribery Case

ജ​യി​ൽ കോ​ഴ​ക്കേ​സ്; ഡി​ഐ​ജി വി​നോ​ദ് കു​മാ​റി​നെ​തി​രാ​യ ന​ട​പ​ടി വൈ​കു​ന്നു​വെ​ന്ന് ആ​രോ​പ​ണം

തി​രു​വ​ന​ന്ത​പു​രം: ജ​യി​ൽ കോ​ഴ​ക്കേ​സി​ൽ ഡി​ഐ​ജി വി​നോ​ദ് കു​മാ​റി​നെ​തി​രാ​യ ന​ട​പ​ടി വൈ​കു​ന്നു. കേ​സി​ൽ വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​ട്ടും വി​നോ​ദി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തി​ട്ടി​ല്ല.

ത​ട​വു​കാ​രി​ൽ നി​ന്നും വാ​ങ്ങി​യ പ​ണ​ത്തി​ന്‍റെ ക​ണ​ക്ക് ഇ​നി​യും വ​ർ​ധി​ക്കു​മെ​ന്നാ​ണ് വി​ജി​ല​ൻ​സ് റി​പ്പോ​ർ​ട്ട്. ഡി​സം​ബ​ര്‍ 17ന് ​ആ​യി​രു​ന്നു ജ​യി​ൽ ഡി​ഐ​ജി വി​നോ​ദ്‍​കു​മാ​റി​നെ​തി​രെ വി​ജി​ല​ന്‍​സ് കേ​സെ​ടു​ത്ത​ത്. പ​രോ​ളി​നും ജ​യി​ലി​ൽ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കാ​നും ഡി​ഐ​ജി പ​ണം വാ​ങ്ങി​യെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ‌.

നേ​ര​ത്തെ​യും വി​നോ​ദ് കു​മാ​റി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​യ​ർ​ന്നി​ട്ടും സ​ർ​ക്കാ​ർ സം​ര​ക്ഷി​ക്കു​ന്ന​താ​യാ​ണ് ആ​രോ​പ​ണം. സ്ഥ​ലം മാ​റ്റ​ത്തി​നും ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്നും ഡി​ഐ​ജി പ​ണം വാ​ങ്ങി​യി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ഗൂ​ഗി​ൾ പേ ​വ​ഴി​യും ഡി​ഐ​ജി പ​ണം വാ​ങ്ങി​യി​ട്ടു​ണ്ട്.

വി​നോ​ദി​നെ​തി​രെ അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന​ത്തി​ലും അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ മ​നോ​ജ് എ​ബ്ര​ഹാം നേ​തൃ​ത്വം ന​ല്‍​കു​ന്ന തി​രു​വ​ന​ന്ത​പു​രം സ്പെ​ഷ്യ​ൽ യൂ​ണി​റ്റാ​ണ് വി​നോ​ദ് കു​മാ​റി​നെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

 

Latest News

Corehub Up